കോവിഡ് വളണ്ടിയർമാർക്ക് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു


മൂടാടി: കോവിഡ് വളണ്ടിയർമാർക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. മൂടാടി പഞ്ചായത്തിലെ നന്തി ബസാർ ഭാഗത്തെ ഒന്ന്, രണ്ട്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കാണ് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പി.എൻ.കെ നബീൽ അധ്യക്ഷത വഹിച്ചു. പന്തലായിനി ബ്ലോക്ക് മെമ്പർ സുഹറ കാദർ, വിവിധ വാർഡ് മെമ്പർമാരായ പി.പി.കരീം, പുത്തലത്ത്‌ റഫീഖ്‌, മണികണ്ടത്തിൽ മോഹനൻ, എ.വി.ഉസ്‌ന, പി ഇൻഷിദ, സ്വാന്തനം കുവൈത്ത് പ്രസിഡണ്ട് വർദ്ദ്‌ അബ്ദുറഹിമാൻ, ബി.എൻ.എ പ്രസിഡണ്ട് ഒ.കെ.കാസിം, ഇബ്രാഹിം എരവത്ത്, നിലയെടുത്ത് ഹനീഫ, ഷരീഖ്‌ നന്തി, സാലിദ്‌ കടലൂർ, എന്നിവർ സമ്പന്ധിച്ചു. ചടങ്ങിന് സി.കെ സുബൈർ സ്വാഗതവും, തൈക്കണ്ടി റഫീഖ്‌ നന്ദിയും പറഞ്ഞു.