നടുവണ്ണൂർ ഗവ.ഹയര്‍സക്കെന്ററി സ്‌ക്കൂളില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


നടുവണ്ണൂർ: നടുവണ്ണൂർ ഗവണ്‍മെന്റ്‌ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എം. കെ. രാഘവൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു.

മൂല്യബോധവും ലഹരിക്കെതിരായ പോരാട്ടവും വിദ്യാർഥികൾ മുറുകെ പിടിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ധേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിസിപ്പൽ കെ.ലൈജു ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചയത്ത് അംഗം എം.കെ.ജലീൽ, ഗ്രാമ പഞ്ചയത്ത് അംഗം സജീവൻ മക്കാട്ട്, പി.ടി.എ. പ്രസിഡന്റ് കെ.പി.സത്യൻ, പ്രധാനാധ്യാപകൻ ടി.മുനാസ്, എസ്.എം.സി.ചെയർമാൻ അഷറഫ് പുതിയപ്പുറം, എ.ഷീജ, അഷറഫ് മങ്ങര, ഇബ്‌റാഹീം മനോളി, സന്തോഷ് നരിക്കിലാട്ട്, ടി. പക്കർ, ടി.എം.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.