അധ്യാപകരാവാന്‍ യോഗ്യരാണോ? നടുവണ്ണൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം


പേരാമ്പ്ര: നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. അഭിമുഖം ആറിന് രാവിലെ പത്തിന് പേരാമ്പ്ര എ.ഇ.ഒ. ഓഫീസില്‍ നടക്കും.

വേളം: അരമ്പോല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ ആറിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനിയറിങ് വടകരയില്‍ എം.സി.എ. വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ നടക്കും.

വെള്ളിയോട്: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് സ്‌കൂള്‍ ഓഫീസില്‍.

ചാത്തങ്കോട്ടുനട: ചാത്തങ്കോട്ടുനട എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിസ്റ്ററി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

തിരുവമ്പാടി: കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്സ് ജൂനിയര്‍ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

കൊടിയത്തൂര്‍: ചെറുവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഇക്കണോമിക്‌സ് അധ്യാപക ഇന്റര്‍വ്യൂ ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസില്‍.

ബേപ്പൂര്‍: ബേപ്പൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ജൂനിയര്‍ അറബിക് ടീച്ചര്‍ (ഫുള്‍ടൈം) ഒഴിവിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് സ്‌കൂളില്‍.