മികവിനുള്ള അംഗീകാരം; ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജി എച്ച് എച്ച് എസ് നടുവണ്ണൂര്‍


നടുവണ്ണൂര്‍: കോഴിക്കോട് റവന്യൂ ജില്ലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കുള്ള അനുമോദന പരിപാടി കോഴിക്കോട് സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും ജിഎച്ച്എച്ച്എസ് നടുവണ്ണൂര്‍ പ്രധാനാധ്യാപകന്‍ മുനാസ് ഏറ്റുവാങ്ങി.

summary: received the award for the highest achieving school