ഖത്തറിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി അബ്ദുസ്സലാം അന്തരിച്ചു


പയ്യോളി: തിക്കോടി മീത്തലെപള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഖത്തറിൽവെച്ച് നിര്യാതനായി. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്..

പരേതരായ പള്ളിത്താഴ അബൂബക്കറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സജ്ജാദ്, ജാസിം, ആയിഷ. സഹോദരങ്ങൾ: സഫിയ, ഹമീദ് (ഖത്തർ), അനീസ, നുസൈബ, സഫീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ തിക്കോടി മീത്തലെ പള്ളി ഖബറിസ്ഥാനിൽ.