ഗ്രാമീണ വായനശാലകൾ നാടിന്റെ സാംസ്കാരിക വെളിച്ചമാവണം: വി.ആർ.സുധീഷ്


കടിയങ്ങാട്: ഗ്രാമീണ വായനശാലകൾ നാടിന്റെ വെളിച്ചമാവണമെന്നും ഗ്രന്ഥശാലകൾ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ വി.ആർ. സുധീഷ് പറഞ്ഞു. ചെറിയകുമ്പളം റസിഡൻസ് അസോസിയേഷൻ പുതുതായി ആരംഭിച്ച സി.ആർ.എ. ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജീവൻ മൊകേരി അംഗങ്ങൾക്ക് മെബർഷിപ്പ് നൽകി. പുസ്തക വിതരണം ബ്ലോക്ക് മെമ്പർ വഹീദ പാറേമ്മൽ നിർവ്വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ടി.കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.എം. അഭിജിത്ത്, ടി.കെ. ജമാൽ , സത്യൻ വടക്കയിൽ, റീഹാ നൗറിൻ, ജസ്ന നെല്ലിയോട്ട് എന്നിവർ സംസാരിച്ചു. കോ-ഓഡിനേറ്റർ അബ്ദുല്ലാ സൽമാൻ സ്വാഗതവും സെക്രട്ടറി സതീഷ് ബാബു നന്ദിയും പറഞ്ഞു.