ചക്കിട്ടപാറയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: ചക്കിട്ടപാറ കൊത്തിയപാറയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍. അമ്പാട്ട് വര്‍ക്കിയുടെ ഒരുവയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

വര്‍ക്കിയുടെ വീട്ടിലെ കിണറിലാണ് ആട്ടിന്‍കുട്ടി വീണത്. തുടര്‍ന്ന് അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍ ആര്‍ ജിനേഷ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി. പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്റെയും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെയും നേതൃത്ത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വികെ നൗഷാദ്, എന്‍ യം ലതീഷ്, അന്‍വര്‍ സാലിഹ് , വി.കെ ഷൈജു എന്നിവര്‍ പങ്കെടുത്തു.