ചെങ്ങോട്ടുകാവില്‍ ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു


കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചേലിയയിലെ ‘ നമ്മള്‍ ഇന്ത്യക്കാര്‍ ‘ എന്ന മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്‍ 14 ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കമ്മിറ്റി സെക്രട്ടറി വിജയരാഘവന്‍ ചേലിയയില്‍ നിന്ന് ഏറ്റുവാങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം.കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ.മജീദ്, കെ.എം.മജു, അഡ്വ.പി.പ്രശാന്ത്, പഞ്ഞാട്ട് ബാബു, ആര്‍.ആര്‍.ടി.അംഗം ഇ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റിയാസ് കോട്ടേജ് കെ. മുഹമ്മദ് (ചേലിയ) ഗള്‍ഫില്‍ നിന്ന് മിതമായ നിരക്കില്‍ സംഘടിപ്പിച്ചതാണ് ഓക്‌സിമീറ്ററുകള്‍.