ചെങ്ങോട്ടുകാവില്‍ കോവിഡ് രോഗിക്ക് മരുന്ന് വാങ്ങാന്‍ പോയ സന്നദ്ധ പ്രവര്‍ത്തകനെതിരെ കേസ്: പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കോവിഡ് രോഗിക്ക് അസ്വസ്ഥത വന്നതിനെ തുടര്‍ന്ന് അടിയന്തിര സഹായത്തിന് മരുന്നെത്തിക്കാന്‍ പോയ സന്നദ്ധ പ്രവര്‍ത്തകനെതിരെ കേസെടുത്തതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റൗഫ് ചെങ്ങോട്ടുകാവിനെതിരെയാണ് കേസ് എടുത്ത് ഫൈന്‍ ചുമത്തിയത്. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായവര്‍ക്ക് സഹായപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജീവമായി നിന്ന വ്യക്തിയാണ് റൗഫെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി, ആഡംബരമായി സത്യപ്രതിജ്ഞ നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ, രാഷ്ട്രീയ പ്രവര്‍ത്തനം മറന്ന് ജനസേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു.