തിക്കോടിയുടെ അഭിമാനം, മിസ്റ്റര്‍ കേരളയായി മുഹമ്മദ് റഹീസ്


തിക്കോടി: ബോഡി ബില്‍ഡിങ്ങ് മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുത്തത് തിക്കോടി സ്വദേശിയെയാണ്. കല്ലകത്ത് കടപ്പുറം കോട്ടവളപ്പില്‍ മുഹമ്മദ് റഹീസ് നാടിന്റെ അഭിമാനമായി മാറി.

ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ മാസം കോഴിക്കോട് ഇന്റോര്‍‌സ്റ്റേഡിയത്തില്‍ നടത്തിയ മത്സരത്തിലാണ് റഹീസ് മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്. 15 പേര്‍ പങ്കെടുത്ത മിസ്റ്റര്‍ കാലിക്കറ്റ് മത്സരത്തില്‍ നിന്നാണ് മിസ്റ്റര്‍ കേരളയിലേക്ക് യോഗ്യത നേടിയത്.

സിദ്ധീഖ്-റൈഹാനത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് റഹീസ് സഹോദരി ഫാത്തിമ തുല്‍ ഫര്‍സാന.