നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; ‘ഞങ്ങളും കൂടെയുണ്ട്’ പദ്ധതിയിലേക്ക് മൊബൈല്‍ ഫോണ്‍ സംഭാവന നല്‍കി ബാങ്ക് ജീവനക്കാര്‍


പേരാമ്പ്ര: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്ന ‘ഞങ്ങളും കൂടെയുണ്ട്’
പദ്ധതിയിലേയ്ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. ചക്കിട്ടപാറ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ സംഭാവന നല്‍കിയത്.

ബാങ്ക് പ്രസിഡന്റ് പി.പി.രഘുനാഥ് പ്രധാനാധ്യാപകന്‍ ഷിബു മാത്യുവിന് മൊബൈല്‍ ഫോണ്‍ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ഇ എം സുരേഷ്, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.