നാദാപുരത്ത് പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍


നാദാപുരം: കശാപ്പു ശാലയിലേക്കുള്ള പോത്തിനെ ഓട്ടോയില്‍ കെട്ടി വലിച്ച സംഭവത്തില്‍ രണ്ടു പേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മങ്കോട്ടെ മാംസ വില്‍പ്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന്‍ (45), തയുള്ളതില്‍ ബീരാന്‍ (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തത്.

ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 16ന് നാദാപുരം കുമ്മങ്കോടാണ് സംഭവം നടന്നത്. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ 500 മീറ്ററോളം ദൂരം ഓട്ടോയുമായി കയറില്‍ ബന്ധിച്ച് ഓടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ പോത്തിന്റെ കയറ് കെട്ടിയിരിക്കുന്നതും റോഡിലൂടെ വാഹനത്തിന് പുറകെ പൊത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്.

അറസ്റ്റിലായ രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും