പിഷാരിക്കാവില്‍ നാളെ കാളിയാട്ടം


കൊയിലാണ്ടി : കൊല്ലം പിഷാരികാവില്‍ നാളെ കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഭഗവതിയെ പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടില്‍ കലാമണ്ഡലം ശിവദാസന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം നടക്കും. പാണ്ടിമേളത്തിനുശേഷം ഭഗവതി ഊരുചുറ്റാനിറങ്ങും. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി രാത്രി 11.25-നും 11.50-നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ വാളകം കൂടും.
ക്ഷേത്രത്തില്‍ ഇന്നായിരുന്നു വലിയവിളക്കുത്സവം.