പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായ ജനപ്രതിനിധികളെ കസ്റ്റഡിയില്‍ വാങ്ങിയതിനെതിരെ നിരാഹാരസമരം


പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായ ജനപ്രതിനിധികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിനെതിരെ നിരാഹാരസമരം. എന്നാല്‍ മന:പ്പൂര്‍വ്വം അവഹേളിക്കാനാണ് കസ്റ്റഡിയെന്ന് ആരോപിച്ചാണ് ജനപ്രതിനിധികള്‍ നിരാഹാര സമരം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയവെയാണ് ജനപ്രതിനിധികളെ പേരാമ്പ്ര പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, കെ.എസ്.യു ജില്ലാസെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, യു.സി അനീഫ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വെളളിയാഴ്ച രാവിലെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും രാത്രിയോടെ തിരികെ ഹാജരാക്കി.

കേസില്‍ കാര്യമായ തെളിവെടുപ്പൊന്നും നടത്താനില്ല എന്നിരിക്കെ രാഷ്ട്രീയസമ്മര്‍ദ്ദത്തിന് മേലാണ് കസ്റ്റഡിയെന്നും യൂത്ത് കോണ്‍ഗ്രസും വിമര്‍ശിച്ചു. അതേസമയം വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റഡിയെന്ന് സി.ഐ കെ. സുമിത് കുമാര്‍ അറിയിച്ചു. വിവരമറിഞ്ഞ് എം.കെ രാഘവന്‍ എംപിയും സ്ഥലത്തെത്തി.

തെരെഞ്ഞെടുപ്പ് ദിവസം പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ചുവെന്ന് കാണിച്ച് 50 ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസുളളതിനാല്‍ മൂന്ന് പഞ്ചായത്തംഗങ്ങള്‍ക്ക്
സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേല്‍ക്കാനും കഴിഞ്ഞിരുന്നില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക