പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-32


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 32 എന്ന കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍: പേരാമ്പ്ര – 6, ചക്കിട്ടപ്പാറ – 1, ചങ്ങരോത്ത് – 1, ചെറുവണ്ണൂര്‍ – 1, നൊച്ചാട് – 2, മേപ്പയ്യൂര്‍ – 12, കൂത്താളി – 2, അരിക്കുളം – 3, , കീഴരിയൂര്‍ – 1, തുറയൂര്‍ – 0. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പോസിറ്റീവ്കേ സുകളും ഇന്ന് പേരാമ്പ്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.