ബാലുശ്ശേരിയിലെ പ്രശ്‌നങ്ങള്‍ ഇനി സച്ചിന്‍ ദേവ് പരിഹരിക്കും, ‘എംഎല്‍എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കം


ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്വത്തില്‍ നടത്തുന്ന ‘ എം.എല്‍.എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കമാവും.

എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തില്‍ രണ്ട് മണിക്കൂര്‍ സമയം പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിവേദനമായി സ്വീകരിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായത്തിന്റെ അപേക്ഷകളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുക.

കോട്ടൂര്‍ പഞ്ചായത്തിലാണ് ആദ്യപരിപാടി. കൂട്ടാലിട സാംസ്‌കാരിക നിലയത്തില്‍ രാവിലെ 11 മുതല്‍ ഒരുമണിവരെ പരാതികള്‍ പരിഗണിക്കും. വൈകിട്ട് മൂന്നുമുതല്‍ അഞ്ച് വരെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആളുകള്‍ക്കായി പഞ്ചായത്ത് ഹാളിലും പരാതികള്‍ പരിഗണിക്കും.

ജൂണ്‍ 29 ന് രാവിലെ 11 മുതല്‍ ഒരു മണിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലും മൂന്ന് മുതല്‍ അഞ്ച് മണിവരെ കായണ്ണ പഞ്ചായത്ത് ഹാളിലും പരിപാടി നടത്തും.