മാരാമുറ്റം തെരു ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും


കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോൽസവത്തിന് ചൊവ്വാഴ്ച കൊടിയേറും. വൈകീട്ട് ആറ് മണിക്ക് ക്ഷേത്ര കാവിൽ സമൂഹ സർപ്പബലി.
6.30ന് ദീപാരാധന. 10 ന് പുലർച്ചെ ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമം.

11ന് മഹാശിവരാത്രി. രാവിലെ 8 മണി ശീവേലി. വൈകു4 മണി നിലക്കളി. 5 മണി ശീവേലി 6.30ന് ബാലികമാരുടെ ഭജനയും, ദീപാരാധനയും 8.30 ന് തായമ്പകരാത്രി. 12 മണി പാണ്ടിമേളത്തോടെ ഭഗവാൻ്റെ തിടമ്പെഴുന്നള്ളിപ്പ്. പുലർച്ചെ 3 മണി വാളകം കൂടും. 4 മണി ശിവഭൂതബലി, 5 മണി ഊരുചുറ്റലൊടെ ഉൽസവം സമാപിക്കും. ശിവരാത്രി ദിവസം രാവിലെ 9 മുതൽ തുലാഭാരം ഉണ്ടായിരിക്കും