മേപ്പയ്യൂരിൽ കോവിഡ് സാഹചര്യം ഗുരുതരം; നിയന്ത്രണങ്ങൾ കടുപ്പിച്ചു, അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും, ലോക്ഡൗൺ കഴിഞ്ഞേ വാഹനങ്ങൾ തിരിച്ച് നൽകൂ എന്ന് സി.ഐ.ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്; നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം


മേപ്പയ്യൂർ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനാൽ ഡി കാറ്റഗറിയിലേക്ക് മാറിയ മേപ്പയ്യൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശ്ശനമായി നടപ്പാക്കുമെന്ന് മേപ്പയ്യൂർ സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന ശക്തമാകും. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. അത്തരം വാഹനങ്ങൾ ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞെ തിരിച്ചു നൽകുകയുള്ളൂ.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, കോവിഡ് ടെസ്റ്റ് നടത്തിയ രേഖകളോ ഇല്ലാത്ത ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെ കേസെടുക്കുമെന്നും സിഐ പറഞ്ഞു. ഡി കാറ്റഗറിയിൽ പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് ടെസ്റ്റ് നടത്തിയവരോ വാക്സിനേഷൻ നടത്തിയവരോ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി യില്‍ നിന്നാണ് മേപ്പയ്യൂര്‍ കാറ്റഗറി ഡി യിലേക്ക് മാറിയത്. തുടര്‍ച്ചയായ രണ്ടാഴ്ചയായി മേപ്പയ്യൂര്‍ കാറ്റഗറി സിയിലായിരുന്നു. കോവിഡ് കേസുകൾ കൂടിയതോടെ പഞ്ചായത്തിലെ ടി.പി.ആർ കൂടി. 16.4 ശതമാനമാണ് മേപ്പയ്യൂർ പഞ്ചായത്തിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടി.പി.ആർ ശരാശരി. 15 ശതമാനത്തിന് മുകളിൽ ടി.പി.ആർ ഉള്ള പഞ്ചായത്തുകളാണ് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല് കാറ്റഗറികള്‍ ആയി തിരിച്ചാണ് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡി കാറ്റഗറിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടാവുക. ആവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദനീയമല്ല. ഈ മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

മേപ്പയൂർ പഞ്ചായത്ത് പരിധിയിൽ അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം. (രാവിലെ 7:00 മുതല്‍ വൈകീട്ട് 8:00 വരെ).
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.
  • എല്ലാ തരത്തിലുള്ള നാഷണലൈസ്ഡ്/ സഹകരണ/ ഷെഡ്യൂള്‍ഡ് ബാങ്കുകളും 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് ദിവസവും പ്രവര്‍ത്തിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
  • ആവശ്യ ഔഷധ നിര്‍മ്മാണം, സാനിറ്ററി, വസ്തുക്കള്‍, ഓക്‌സിജന്‍, ആശുപത്രി ഉപകരണങ്ങള്‍, ആശുപത്രിയിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും നിര്‍മ്മാണ-വിതരണ യൂണിറ്റുകള്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാലിത്തീറ്റ, വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും തീറ്റകള്‍ വില്‍ക്കുന്ന കടകള്‍, കയറ്റുമതി യൂണിറ്റുകള്‍ പ്രതിരോധ മേഖലയിലേക്കും ശാസ്ത്ര സാങ്കേതിക മേഖലയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, എന്നിവയും ഇവയുടെ പാക്കിംഗിനാവശ്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും 25% ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്.
  • എം എസ് എം ഇ യൂണിറ്റുകള്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി.
  • കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളെ വെച്ച് നടത്താവുന്നതാണ്.