മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക പാക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി മാതൃകയായി വിളയാട്ടൂര്‍ എളമ്പിലാട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗമായി ആയിരത്തിലധികം ഗുളിക പാക്കറ്റുകള്‍ നിര്‍മ്മിച്ച് മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ പാക്കറ്റുകള്‍ ഏറ്റുവാങ്ങി.

പ്രധാനാധ്യാപിക വി കെ ദീജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എസ് കെ ശ്രീലേഷ്, രജീഷ്, ഇ ഷാജു, കെ ബൈജുറാം, ജി ഷാബായ്, ഷെരീഫ എന്നിവര്‍ സംസാരിച്ചു.