യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു


പയ്യോളി: പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.

മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബായ്). സഹോദരങ്ങൾ: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കർ ഹാജിയുടെ ഭാര്യ സഫിയ,
വി.കെ.അബ്ദുൽ മജീദ് (മെമ്പർ തിക്കോടി ഗ്രാമപഞ്ചായത്ത്) വി.കെ.അബ്ദുൽ ലത്തീഫ്. മയ്യത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.