രക്തദാനവുമായി എസ്.എഫ്.ഐ


കൊയിലാണ്ടി: കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് രക്തദാനം നടത്തിയത്.

കൊയിലാണ്ടി ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചാണ് യൂണിറ്റ് കമ്മറ്റി രക്തദാന കേമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 30ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അശ്വിൻ, പ്രസിഡന്റ്‌ അമൃതാനന്ത് എന്നിവർ നേതൃത്വം നൽകി.

ഫെബ്രുവരി 22 ന് നടേരിയിൽ വെച്ചാണ് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം നടക്കുന്നത്. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.