റോഡ് സുരക്ഷാ മാസാചരണം: ഡ്രൈവിംങ്ങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു


കൊയിലാണ്ടി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഡ്രൈവിംങ്ങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ജോ.ആര്‍.ടി.ഒ പി.രാജേഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.അജില്‍ കുമാര്‍ ക്ലാസെടുത്തു. കരിമ്പക്കല്‍ സുധാകരന്‍,സൗമിനി മോഹന്‍ദാസ്,കാര്‍ത്തികേയന്‍,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.കെ.ഷിജി,കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക