വള്ളിക്കുന്ന് അഭിമന്യു കൊലപാതകം; കൊയിലാണ്ടിയില്‍ പ്രതിഷേധ പരിപാടിയുമായി എസ്എഫ്‌ഐ


കൊയിലാണ്ടി: ചാരുംമൂട് വള്ളികുന്നത്ത് പതിനഞ്ചു വയസ്സ് പ്രായമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ. കൊയിലാണ്ടിയില്‍ നടന്ന പരിപാടിയി മുന്‍ എസ്എഫ്‌ഐ നേതാവ് കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസുകാര്‍ സമാധാന അന്തരീക്ഷമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന ആശയമാണ് ഇത്തരത്തിലുള്ള പ്രവണതകളിലൂടെ അര്‍ത്ഥമാക്കുന്നത് എന്ന് ഷിജു മാസ്റ്റര്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം ജാന്‍വി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതവും നവതേജ് നന്ദിയും പറഞ്ഞു.