വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് മേപ്പയ്യൂരില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംങ്ങ് സെന്ററുകള്‍ അടച്ചുപൂട്ടല്‍, ഇന്ധന വില വര്‍ധനവ്, വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടാനുള്ള ഉത്തരവ്, വാക്‌സിന്‍ വിതരണത്തിലെ അപാകത എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ക്കെതിരെ യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സമരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സമരം ഉദ്ഘാടനം ചെയ്തു.

വി.പി.ജാഫര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷറഫ്, പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, കെ.ലബീബ് അഷറഫ് ഷാഹിദ് മേപ്പാട്ട്, വി.എം.മുഹമ്മദ്, വി.വി.നസ്‌റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.