വെങ്ങളം ബൈപ്പാസിലെ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ ലൈറ്റ്: യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു


വെങ്ങളം: വെങ്ങളം ബൈപ്പാസിലെ സിഗ്നല്‍ ലൈറ്റ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനരഹിതം. സിഗ്നല്‍ ലൈറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു.

സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് വെങ്ങളം തൊണ്ടയാട് ബൈപ്പാസിന്റെ തുടക്കത്തില്‍ വാഹനങ്ങള്‍ സ്പീഡ് കുറയ്ക്കാതെ പോകുന്നത് കാരണം നിരവധി തവണ അപകടങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് 6 മാസം മുമ്പ് യൂത്ത് കോണ്‍ഗ്രസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി. എന്നാല്‍ യാതൊരു തരത്തിലുമുള്ള നടപടികളും അധികാരികള്‍ സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട് നിറഞ്ഞ സിഗ്‌നല്‍ പരിസരം വൃത്തിയാക്കുകയും സിഗ്‌നലില്‍ റീത്ത് വെച്ചുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തത്.

 

മണ്ഡലം പ്രസിഡന്റ് നിതിന്‍ തിരുവങ്ങൂര്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസ് സി.ടി, മര്‍വാന്‍ കാപ്പാട്, ഷബീര്‍ ഇളവനക്കണ്ടി,ആഷിക് തിരുവങ്ങൂര്‍,നിഖില്‍ കാപ്പാട്,ബിബിനിത്ത്, ആദര്‍ശ് കോരപ്പുഴ, മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക