വെളിയന്നൂര്‍ ചല്ലി വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകരെ കേള്‍ക്കുന്നു; സ്ഥലമുടമകളുടെ യോഗം മെയ് 17 ന്


അരിക്കുളം: വെളിയന്നൂര്‍ ചല്ലി വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാനായി സ്ഥലമുടമകളുടെ യോഗം വിളിച്ചു. മെയ് 17 ന് വൈകീട്ട് മൂന്ന് മണിക്ക് അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം.

യോഗത്തില്‍ സര്‍ക്കാര്‍ പദ്ധതി സ്ഥലമുടമകളോട് വിശദീകരിക്കും. സ്ഥലമുടമകള്‍ യോഗത്തിന് വരുമ്പോള്‍ കൈവശ രേഖകള്‍ കൊണ്ടുവരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അറിയിച്ചു.

വെളിയന്നൂര്‍ ചല്ലി കൃഷി യോഗ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 20.7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂവുടമകളുടെ യോഗം വിളിച്ചിരിക്കുന്നത്.

എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി, അരിക്കുളം, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് സ്ഥലമുടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.


Related News: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് 20.7 കോടിയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതിയായി- പദ്ധതി വിശദാംശങ്ങള്‍ അറിയാം: Click Here