വെള്ളത്തിലെ സുന്ദര ഗാനങ്ങൾക്ക് യുവതയുടെ ഉപഹാരം


കൊയിലാണ്ടി: മലയാള ചലചിത്ര ഗാനരചയിതാവ് നിധീഷ് നടേരിയെ ഡിവൈഎഫ്ഐ അനുമോദിച്ചു. ജയസൂര്യ നായകനായ ‘വെള്ളം’ പുതിയ മലയാള സിനിമയിലെ “ആകാശമായവളേ..” എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിനാണ് നിധീഷ് തൂലിക ചലിപ്പിച്ചത്. കൊയിലാണ്ടി കാവുംവട്ടത്ത് പുതിയോട്ടിൽ ആണ് നിധീഷിന്റെ വീട്.

ഡിവൈഎഫ്ഐ നടേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ല പ്രസിഡണ്ട് എൽ.ജി.ലിജീഷ് നിധീഷിന് ഉപഹാരം കൈമാറി. ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, പ്രസിഡണ്ട് സി.എം.രതീഷ്, ട്രഷറർ എ.എൻ.പ്രദീഷ്, മേഖല സെക്രട്ടറി സനൂപ്, പ്രസിഡണ്ട് സുജിത്ത്, ശീതൾ, ബൈജു, അഭിനന്ദ് എന്നിവർ പങ്കെടുത്തു.