സമ്പാദ്യ കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് നല്‍കി മൂടാടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി


മൂടാടി: തന്റെ സമ്പാദ്യ കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷിഫ നസ്‌റിന്‍. വാര്‍ഡ് മെമ്പര്‍ കെ പി ലതയുടെ സാന്നിധ്യത്തില്‍ തുക മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രി കുമാറിന് കൈമാറി.

മൂടാടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ അണ്ടലം കണ്ടി സിദ്ധിഖിന്റെയും സറീനയുടെയും മകളാണ് ഷിഫ നസ്‌റിന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷിഫ സ്ഥിരമായി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാറുണ്ട്. പെരുന്നാളിന് സമ്പാദ്യ കുടുക്ക പൊട്ടിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിനെ കുറിച്ചറിയുന്നത്. തുടര്‍ന്ന് കുടുക്കയിലെ മുഴുവന്‍ തുകയും വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് തുക സംഭാവനയായി നല്‍കാന്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്.