സമ്പൂർണ ഹോംലാബ് പ്രഖ്യാപനവുമായി കൊയിലാണ്ടി


കൊയിലാണ്ടി: അടച്ചിടപ്പെട്ട വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തിൽ പ്രായോഗിക ശാസ്ത്ര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സമ്പൂർണ ഹോംലാബ് പ്രഖ്യാപനവുമായി കൊയിലാണ്ടി സബ് ജില്ല മാതൃകയായി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹോംലാബ് ഒരുക്കൽ ‘ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ‘വീട്ടിലൊരു ശാസ്ത്ര പരീക്ഷണശാല’ പൂർത്തീകരണത്തിൻ്റെ പ്രഖ്യാപനം പുതുവർഷദിനത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു.

കോവിഡ് കാല അതിജീവന മാർഗമെന്ന നിലയിൽ ആവിഷ്കരിച്ച ശാസ്ത്ര പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു.കെ.ദാസൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി. മുഖ്യഭാഷണത്തിൽ കൊയിലാണ്ടി സബ് ജില്ലയുടെ മുന്നേറ്റങ്ങൾക്ക്
ഭാവുകങ്ങൾ നേർന്നു. ഡി.ഡി.ഇ. വി.പി.മിനി, ഡയരറ്റ് പ്രിൻസിപ്പാൾ പ്രേമരാജൻ, നരസഭ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട്, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഡി.ഇ.ഒ വാസു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സബ് ജില്ല ശാസ്ത്ര ക്ലബ്ബസെക്രട്ടറി രമേശൻ കന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ.ഒ പി.പി.സുധ സ്വാഗതവും എച്ച്.എം ഫോറം സെക്രട്ടറി ഷാജി എൻ.ബൽറാം നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക