സുഭിക്ഷയുടെ ത്രീലെയർ സർജിക്കൽ മാസ്‌ക് ഉൽപ്പാദനമാരംഭിച്ചു


പേരാമ്പ്ര: സംസ്ഥാനത്തെ മാതൃകാ ദാരിദ്ര്യ ലഘൂകരണ പദ്ധതി സുഭിക്ഷയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ത്രീലെയർ സർജിക്കൽ മാസ്‌ക് നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ സുഭിക്ഷയുടെ ഇടപെടൽ പ്രതിരോധപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ചാലിക്കര സുഭിക്ഷ കേന്ദ്ര ഓഫീസിനോടനുബന്ധിച്ച് 30 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മാസ്‌ക് ഉൽപ്പാദന യൂണിറ്റ് അധ്യക്ഷനായ ടി പി രാമകൃഷ്ണൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എൻ ശാരദ (നൊച്ചാട്), കെ സുനിൽ (ചക്കിട്ടപാറ), ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്), കെ കെ
ബിന്ദു (കൂത്താളി), വി കെ പ്രമോദ് (പേരാമ്പ്ര), സി കെ ശശി (കായണ്ണ), കെ ടി രാജൻ (മേപ്പയ്യൂർ), ഇ ടി രാധ (ചെറുവണ്ണൂർ), എ എം സുഗതൻ (അരിക്കുളം), കെ കെ നിർമല (കീഴരിയൂർ), സി കെ ഗിരീഷ് (തുറയൂർ), പേരാമ്പ്ര എസ്ബിഐ മാനേജർ റജി രാജ് എന്നിവർ സംസാരിച്ചു.

സുഭിക്ഷ ചെയർമാൻ എം കുഞ്ഞമ്മദ് സ്വാഗതവും ഡയറക്ടർ ഇ എം ലിജി നന്ദിയും പറഞ്ഞു. സുഭിക്ഷയുടെ 16-ാമത്തെ ഉൽപ്പന്നമായാണ് ഇപ്പോൾ ത്രീലെയർ മാസ്‌ക് വിപണിയിലെത്തിയത്‌. ദിനംപ്രതി ഒരുലക്ഷം മാസ്‌കുകൾ നിർമിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിതാ തൊഴിലാളികളാണുള്ളത്‌. ഓഡിഡ് മെഡിക്കൽ ആണ് സാങ്കേതികസഹായം ലഭ്യമാക്കിയത്. സുഭിക്ഷ സാനിറ്റൈസർ കഴിഞ്ഞ മേയിൽ ഉൽപ്പാദനം ആരംഭിച്ചു.