സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പെരുവട്ടൂര്‍ യൂണിറ്റിന് ഓക്‌സീമീറ്ററുകള്‍ സംഭാവന നല്‍കി


കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പെരുവട്ടൂര്‍ യൂണിറ്റിന് കോവിഡ്- പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പള്‍സ് ഒക്‌സീമീറ്ററുകള്‍ നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല സുരക്ഷ ചെയര്‍മാന്‍ പി വി സത്യന് കൈമാറി

കോവിഡാനന്തരം വീടുകള്‍ അണു നശീകരണം നടത്തുന്നതിനും ജീവത ശൈലി രോഗങ്ങളായ ഷുഗര്‍, പ്രഷര്‍ പരിശോധനങ്ങളുമായി സുരക്ഷ വളന്റീയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ്, സുരക്ഷ കണ്‍വീനര്‍ ജിജീഷ് എം, ട്രഷറര്‍ യു.കെ അജേഷ് എന്നിവര്‍ പങ്കെടുത്തു