സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി; ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍


മേപ്പയ്യൂര്‍: ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം, ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായ് ഓഗസ്ത് 9 മുതൽ 15 വരെ മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂരിലെ വായനവേദിയും, വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യവാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
പി.ടി എ പ്രസിഡന്റ് കെ.രാജീവൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്വിറ്റ് ഇന്ത്യാ സമരഭൂമിയായ കീഴരിയൂർ ബോബ് നിർമാണ കേസ് സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.രാജ്യം നേരിടുന്ന വർത്തമാനകാല പ്രതി സന്ധിയുടെ സമയത്ത് സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട സമരപരിപാടികളുടെ ധീരമായ ഓർമകൾ യുവതലമുറകൾക്ക് ആവേശകരമായ അനുഭവമായിത്തീരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് കീഴരിയൂർ ബോംബ് നിർമാണ കേസ് സേനാനിയായിരുന്ന കുറുമയിൽ നാരായണൻ്റെ തറവാട് വീട് വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ചു. സ്വാതന്ത്ര്യ സമര സ്മൃതികളിലേക്ക് കടന്നു പോകുന്ന ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

ഷാജി പി.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രിൻസിപ്പൽ വി.പി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ സുബാഷ് കുമാർ, രിഷിത്ത് ലാൽ, ദിനേശ് പാഞ്ചേരി,ഡലീഷ് ബി, 1 ദ്രുപത, അനഘ് സീമാ ദാസ്, ആരുഷ് വി ഡലീഷ് എന്നിവർ സംസാരിച്ചു.പദ്മൻ കരയാട് നന്ദി പറഞ്ഞു.