13 കാരിയെ പലതവണ പീഡിപ്പിച്ചു; മൂടാടി സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: പതിമൂന്ന്കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മൂടാടി കവരംകുനിയിൽ ജസിൻ 20 വയസ്സ് ആണ് കൊയിലാണ്ടി പോലീസ് പിടിയിലായത്. കുട്ടിയുടെ വീട്ടിനടുത്ത് വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജസിൽ ഇപ്പോൾ മുത്താമ്പിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. പെൺകുട്ടിയെ വീട്ടിൽ വെച്ച് ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.