വടകരയിൽ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ


വടകര: വൈക്കിലശ്ശേരിയിൽ പതിനഞ്ച് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ. ക്രാഷ് മുക്ക് വലിയപറമ്പത്ത് രാജേഷിന്റെ മകൾ സായി ലക്ഷ്മിയെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഇന്നലെയാണ് സംഭവം. വടകര സെയ്ന്റ് ആന്റണീസ് സ്കൂളിൽനിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സായി ലക്ഷ്മി. വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലെ ജനാലയിൽ സായിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അനുശ്രീയാണ്‌ മാതാവ്. തന്മയ രാജേഷ് സഹോദരി.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്പ്ലൈൻ നമ്പർ: 1056