കാവുന്തറ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ കാണാനില്ലെന്ന് പരാതി


പേരാമ്പ്ര: കാവുന്തറ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കുട്ടമ്പത്ത് വീട്ടിൽ ജനാർദ്ധന്റെ മകൻ ശ്രീജേഷിനെയാണ് കാണാതായത്. 22 വയസാണ്.

കഴിഞ്ഞ ഒമ്പതാം തിയ്യതി മുതലാണ് യുവാവിനെ കാണാതായത്. രാവിലെ വീട്ടിൽ നിന്ന് പോയ ശ്രീജേഷ് പിന്നെ തിരികെയെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

യുവാവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പോലീസിൽ വിവിരം അറിയിക്കുക.

Summary: 22 years old young boy missing from perambra