കനത്ത മഴയില്‍ അരിക്കുളത്ത് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചാഞ്ഞു; അപകടാവസ്ഥ


അരിക്കുളം: കനത്ത മഴയില്‍ അരിക്കുളം നെടുമ്പൊയില്‍ റോഡില്‍ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചാഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി അധികൃതര്‍ ഇതുവഴിയുള്ള കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാവിലെ മാറി നിന്ന മഴ ഉച്ചയോടെ കനത്തിരുന്നു. ശക്തമായ കാറ്റിലും മഴയിലും നാലു വീടുകള്‍ തകര്‍ന്നു. താമരശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിലാണ് വീടുകള്‍ തകര്‍ന്നത്.

ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതതയുണ്ട്.

Summary: Electric post collapsed in Arikkulam