പന്നിമുക്ക് മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ തെങ്ങിന് തീപിടിച്ചു; ആശങ്കകള്‍ക്കൊടുവില്‍ തീയണച്ച് അഗ്നിരക്ഷാ സേന


പേരാമ്പ്ര: പന്നി മുക്ക് മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ തെങ്ങിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് പൊട്ടി തെങ്ങിന് തീപിടിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി വിനോദന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും ഉണ്ടായിട്ടുല്ല.

വി.കെ സിധിഷ്, എ ഷിജിത്ത്, കെ ശ്രീകാന്ത്, കെ രഗിനേഷ് എന്നിവരടങ്ങിയ അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ തീ ആണയ്ക്കുന്നതില്‍ പങ്കെടുത്തു.