രക്തസാക്ഷിത്വ ദിനത്തില്‍ ധീര വിപ്ലവകാരികളുടെ സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ പാലേരി; അനുസ്മരണയോഗം സംഘടിപ്പിച്ചു


പാലേരി: ഡി.വൈ.എഫ്.ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നീ ധീര വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിന അനുസ്മരണയോഗം സംഘടിപ്പിച്ചു. തോട്ടത്താംകണ്ടിയിൽ നടന്ന അനുസ്മരണ യോഗം പി. .കെ.അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്‌ ജിമേഷ് അധ്യക്ഷനായ ചടങ്ങില്‍ മേഖല എക്സിക്യൂട്ടീവ് അംഗം സനുരാജ് സ്വാഗതം പറഞ്ഞു. അഖില, അശ്വിൻ ചന്ദ്ര, അശ്വിൻ.ടി, അജില തുടങ്ങിയവര്‍ സംസാരിച്ചു.