കൂടരഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ


തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി മക്കരപറമ്പ് അബ്ദുല്ലത്തീഫാണ് (27) പിടിയിലായത്.

കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നസമയത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 7000 രൂപയും ഇയാൾ മോഷ്ടിക്കുകയായിരുന്നു.

പ്രതിക്കൊപ്പം രണ്ട് പേർ കൂടി മോഷണത്തിൽ പങ്കാളിക ളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് സൂചന.