പരിസരവാസികളില്‍ ഭീതി പരത്തി; പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തില്‍ അഗ്നിബാധ


എരവട്ടൂര്‍: എരവട്ടൂരില്‍ പാഠശേഖരത്തില്‍ അഗ്നിബാധ. കടുക്കുഴികാപ്പ് ഭാഗത്താണ് തീപടര്‍ന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ പുക ഉയര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി.

ആരോ നേരത്തേയിട്ട തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ചതാകാം തീപ്പടരാന്‍ കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രമന്റെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുബോള്‍ ജാഗ്രത പാലിക്കണമെന്ന് സേന അറിയിച്ചു.