ഡിജിറ്റര്‍ മാര്‍ക്കറ്റിംഗില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി പേരാമ്പ്രയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു


പേരാമ്പ്ര: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വ്യവസായ വാണിജ്യവുപ്പം ഇസാഫ് ബാങ്കും സംയുക്തമായി 14-ാപഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ഷബീര്‍.വി, കൂത്താളി ഗ്രാമ പഞ്ചായത്ത് ഇന്റേണ്‍ ജിതിന്‍ കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. സജീവന്‍ മാസ്റ്റര്‍, പി.കെ.രജിത, പിടി അഷറഫ്, പ്രഭാശങ്കര്‍, ഇസാഫ് ബാങ്ക് പേരാമ്പ്ര ശാഖാ മാനേജര്‍ എം. ഷാനുപ്, ചെറുകിട സംരംഭക വായ്പാ വിഭാഗം മാനേജര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസര്‍ മിഥുന്‍ വി.എസ്. സ്വാഗതവും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഇന്റേണ്‍ പ്രേംജിഷ്ണു നന്ദിയും പറഞ്ഞു.