കുട്ടിയെ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവെ ടിപ്പര്‍ ലോറി ഇടിച്ചു; താമരശേരിയില്‍ യുവതിക്ക് ദാരുണാന്ത്യം


കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ടിപ്പര്‍ ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍.

Summary: A woman died after being hit by a tipper lorry in Tamarassery