കാവിലുംപാറ കുണ്ടുതോട് കരിങ്കല്‍ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; താഴെയിറക്കിയത് ഫയര്‍ഫോഴ്‌സ് ഇടപെട്ട്


നാദാപുരം: കുണ്ടുതോട് കരിങ്കല്‍ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കരിങ്കല്‍ ക്വാറി നടത്തുന്നവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടത്തിപ്പുകാരിലൊരാളായ രതീഷ് (40) ആണ് ആത്മഹത്യാ ഭീഷണി മുഴക്കി ബന്ധുക്കളെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത്.

പോലീസ് ഏറെ നേരം ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാതെ വന്നപ്പോള്‍, നാദാപുരം അഗ്‌നി രക്ഷാ സേനയെ വിളിക്കുകയും, തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്ത് എത്തുകയും ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.