ക്രീസില്‍ ബാറ്റ് കൊണ്ട് തല്ലുമാല, ബീച്ചിലെത്തിയാല്‍ കുറുമ്പന്‍ ചേട്ടന്‍; കോഴിക്കോട് ബീച്ചില്‍ കളിപ്പാട്ടങ്ങളുമായി കളിക്കുന്ന സഞ്ജു സാംസന്റെ വീഡിയോ വൈറല്‍


കോഴിക്കോട്: ആക്ഷന്‍ പറഞ്ഞു കഴിയുമ്പോഴേക്കും ചുവന്ന കൊമ്പുകളും മഴവില്‍ വാളുമായി ചാടി വീഴുന്ന സഞ്ജു സാംസണ്‍, തന്റെ ‘ഹിറ്റ് ചിരി’യുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫ്. കോഴിക്കോട് ബീച്ചിലെത്തി രസകരമായ നിമിഷങ്ങള്‍ പങ്കു വെയ്ക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

സംവിധായകനും നടനുമായ ബേസില്‍ ജോസഫിനൊപ്പം ആണ് താരം സഞ്ജു സാംസണ്‍ എത്തിയത്. ഇരുവരുടെയും സൗഹൃദം മുന്‍പും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരിലേക്കെത്തിയിരുന്നു. രാത്രി ബീച്ചിലെത്തിയ ഇരുവരും ഏറെ നേരം ബീച്ചില്‍ ചെലവഴിച്ചാണ് മടങ്ങിയത്.

കളിപ്പാട്ട കൊമ്പ് തലയില്‍ ധരിച്ച് നില്‍ക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കയ്യില്‍ ലൈറ്റ് കത്തുന്ന പ്ലാസ്റ്റിക് വാളുമായി ബേസിലിന്റെ ആക്ഷന്‍ കേള്‍ക്കുന്നതോടെ ചാടി വീഴുകയാണ് സഞ്ജു.

കുറുമ്പന്‍ ചേട്ടാ’ എന്നാണ് ബേസില്‍ വിഡിയോയ്ക്കു ക്യാപ്ഷന്‍ നല്‍കിയത്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബസിലിനെ പ്പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ ചിരിയും, കമന്റ് ബോക്‌സുകളില്‍ നിറഞ്ഞിരിക്കുന്നതും ആ ചിരിയെ പറ്റിയുള്ള അഭിപ്രായങ്ങളാണ്. ന്യൂസീലന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണ് സഞ്ജു നാട്ടിലെത്തിയത്.

വീഡിയോ കാണാം:

summary: Video of Sanju Samson playing with toys on Kozhikode beach goes viral