പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി


നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. പേരോട് സ്വദേശി Atha ക്കരിമ്പിൽ മൂസ(36) ആണ് പിടിയിലായത്.

നാദാപുരം സി. ഐയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ വിദ്യാർഥിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ സി.ഐ ഇ.വി. ഫായിസ് അലി, എസ്.ഐ എസ്. ശ്രീജിത്ത്, വനിത പൊലീസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം മൂസയുടെ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ പൊലീസ് വീട്ടിലെത്തിയതറിഞ്ഞ പ്രതി വാതിൽ തുറക്കാതെ പൊലീസിനെതിരെ തട്ടിക്കയറുകയുകയായിരുന്നു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത മൂസയെ യുവതി തിരിച്ചറിഞ്ഞു. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പേരോട്ടെ യുവതിയുടെ വീട്ടിലെത്തിയ കൂത്ത് പറമ്പ് സ്വദേശിയെ 20 ഓളം വരുന്ന സംഘം വീടു കയറി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.