തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു


തൃശൂര്‍: തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. 32കാരനായ തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്.

ലഹരിയ്ക്കടിപ്പെട്ട ഇയാള്‍ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കൊണ്ടുപോകും വഴി പ്രതി പുറത്തേക്ക് ചാടുകയായിരുന്നു.

വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ സനു സോണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.