ഒരുവട്ടം കൂടി ഒത്തുകൂടാം; കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനായി സ്വാഗതസംഘം രൂപീകരിക്കുന്നു


കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നതിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിക്കുന്നു. ഇതിനായി ജൂലൈ ആറിന് വൈകീട്ട് അഞ്ച് മണിക്ക് കോളേജില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേരും. 1995 മുതല്‍ 2022 വരെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സംഗമമാണ് നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്ഥിച്ചു.