പേരാമ്പ്ര ബസ്റ്റാന്റിന്റെ ശില്പി; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റായ പേരാമ്പ്ര സ്വദേശി അമല്‍ദാസിന് ദേശീയ അംഗീകാരം


പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റിന്റെ ശില്പിയും ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റുമായ പേരാമ്പ്ര സ്വദേശിയ്ക്ക് ദേശീയ അംഗീകാരം. പേരാമ്പ്ര ചെമ്പ്ര റോഡ് മഠത്തില്‍ മീത്തല്‍ അമല്‍ദാസിനാണ് ദേശീയ അംഗീകാരം ലഭിച്ചത്.

കോഴിക്കോട് കോര്‍പറേഷനു വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ബസ്റ്റാന്റിനു മുന്‍പില്‍ സ്ഥാപിച്ച ഫുട് ഓവര്‍ബ്രിഡ്ജിനാണ് ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഊരാളുങ്കലിനു വേണ്ടി പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് നവീകരണം രൂപകല്‍പന ചെയ്തതും ഈ യുവ ആര്‍ക്കിടെക്ടാണ്.

 

മാര്‍ച്ച് 3, 4 തിയ്യതികളില്‍ ഹൈദരബാദില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് സംഘടിപ്പിച്ച നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചര്‍ (ഇന്‍ഡസ്ട്രി / ഇന്‍ഫ്രാസ്ട്രക്ചര്‍ ) വിഭാഗത്തില്‍ അമല്‍ദാസ് ഫൈനലില്‍ എത്തുകയും ഇന്ത്യയില്‍ ടോപ്പ് 3 യില്‍ ഇടം നേടുകയും ചെയ്യുകയായിരുന്നു.

ചെമ്പ്ര റോഡ് മഠത്തില്‍ മീത്തല്‍ എം.എം. ദാസന്റേയും സബിതയുടേയും മകനാണ്.

summary: Amal Das, a native of Perampra, who is an architect at Uralungal Society, has received national recognition