അത്തോളി ചീക്കിലോട് ഇരുമ്പ് കമ്പി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം


അത്തോളി: ചീക്കിലോട് ഇരുമ്പ് കമ്പി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികന്‍ മരിച്ചു. ചീക്കിലോട് മുന്നൂര്‍ക്കയ്യില്‍ മാണിക്കോത്ത് ശശിധരന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം സംഭവിച്ചത്.

ഭാര്യ സുമതി. മക്കള്‍: അജുല്‍ കൃഷ്ണ (മിലിട്ടറി, ആസാം), ശ്രുതി.