ലഹരിക്കെതിരെ കെെകോർക്കാം; അരിക്കുളത്ത് ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ


അരിക്കുളം: പഞ്ചായത്തിലെ നാലാം വാർഡിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ വി.പി അശോകൻ അദ്ധ്യക്ഷ്യത വഹിച്ചു. കൊയിലാണ്ടി എക്സെസ് ഓഫീസർ ഷിജിത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. രമേശൻ മാസ്റ്റർ, സി രാമദാസ്, അമ്മത് പൊയിലങ്ങൽ, കെ.കെ വേണുഗോപാൽ , യൂസഫ് കുറ്റിക്കണ്ടി, പി.പി. കല്യാണി, ആത്മ അരിക്കുളം പഞ്ചായത്ത് ചെയർമാൻ ടി സുരേഷ് എന്നിവർ സംസാരിച്ചു.

Summary: Anti-Drug People’s Convention at Arikulam